2ജി :സുപ്രീംകോടതി ഹർജി ഇന്നു പരിഗണിയ്ക്കും

single-img
13 April 2012

ദില്ലി:2ജി സ്പെക്ട്രം വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ പുന പരിശോധനാ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും.122കമ്പനികളുടെ 2 ജി ലൈസെൻസുകൾ റദ്ദാക്കിയ നടപടിയ്ക്കെതിരെ ടെലികോം കമ്പനികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയ ശേഷമാണ് കോടതി കേന്ദ്ര ഹർജിയുടെ വാദം കേൾക്കുന്നത്. .സുപ്രീം കോടതി വിധിയിൽ വ്യക്തത വേണമെന്നു ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ പുന പരിശോധന ഹർജി നൽകിയത്.ജസ്റ്റിസുമാരായ ജി എസ് സിംഗ് വി,കെ എസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.