ഒളിമ്പിക്‌സ്: വിജേന്ദര്‍ സിംഗിന് ബോക്‌സിങിന് യോഗ്യത

single-img
9 April 2012

ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്‌സ് ഗെയിംസിന്  ഇന്ത്യന്‍ ബോക്‌സിങ് താരം  വിജേന്ദര്‍ സിങ്  യോഗ്യത നേടി.  കസഖ്‌സ്താനിലെ അസ്താനയില്‍  നടക്കുന്ന  ഏഷ്യന്‍  ഒളിമ്പിക്‌സിലെ
യോഗ്യതാ റൗണ്ടിന്റെ സെമിഫൈനലിലാണ് ഈ വിജയം നേടിയെടുത്തത്.  മൂന്നാം തവണയും ഒളിബിക്‌സില്‍ യോഗ്യത നേടുന്ന  ആദ്യ ഇന്ത്യന്‍ ബോക്‌സറാണ്  വിജേന്ദര്‍.

2004  ആതന്‍സ് ഒളിമ്പിക്‌സില്‍  പ്രാഥമിക ഘട്ടത്തില്‍ പുറത്തായ വിജേന്ദര്‍ 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടി. ലോക ചാമ്പ്യന്‍ ഷിപ്പിലും  വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്.  ഈ വര്‍ഷം പുരുഷന്‍മാരുടെ 75 കി.ഗ്രാം വിഭാഗത്തിലായിരിക്കും വിജേന്ദ്രര്‍  മത്സരിക്കുക.

അസ്താനയില്‍ മംഗോളിയയുടെ   ചുലുന്‍തുമുര്‍ തുമുര്‍ഖുയാഗിനെ  17-27  ന് ഇടിച്ചിട്ട  വിജേന്ദന്‍ ഒളിമ്പിക്‌സ് യോഗ്യതയ്‌ക്കൊപ്പം  ടൂര്‍ണമെന്റില്‍ മെഡലും ഉറപ്പാക്കുകയായിരുന്നു.  ഈ മത്സരത്തില്‍ നിന്ന് പുറത്തായിരുന്നെങ്കില്‍  വിജേന്ദറിന് ഈ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകുമായിരുന്നില്ല.

വിജേന്ദറിന് പുറമെ ഇന്ത്യന്‍ ബോക്‌സര്‍മാരായ എല്‍.ദേവേന്ദ്രോസിങ് (49 കി.ഗ്രാം) ജയ് ഭഗ്വാന്‍ (60കി.ഗ്രാം) ,മനോജ് കുമാര്‍  (64 കി.ഗ്രാം) വികാസ് കൃഷ്ണന്‍ (69 കി.ഗ്രാം) എന്നിവര്‍ക്കും  ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.