ദുബൈയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധന

single-img
9 April 2012

എമിറേറ്റിലെ  സ്വകാര്യ സ്‌കൂളുകളില്‍  ഈ അധ്യായന  വര്‍ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍  അധികൃതര്‍ അനുമതി നല്‍കി.   സ്‌കൂളുകളുടെ ഗ്രേഡ് അനുസരിച്ച്  ഫീസ് നിരക്കിലും  വ്യത്യാസം വരും.  എജുക്കേഷന്‍ ആന്റ് ഹുമന്‍ ഡവലപ്‌മെന്റ് അതോറിറ്റി യില്‍ പ്രസിദ്ധീകരിച്ച   മൂല്യ നിര്‍ണ്ണയ പട്ടികയില്‍ ഔട്ട്സ്റ്റാന്റിങ് വിഭഗത്തില്‍പ്പെട്ട സ്‌കൂളുകള്‍ക്ക്  ആറ് ശതമാനവും  ഗുഡ്  പട്ടികയിലുള്ള  സ്‌കൂളുകള്‍ക്ക്  നാലര ശതമാനവും ഫീസ് വര്‍ധനയുമാകാമെന്നും പക്ഷേ  മറ്റ് ഗ്രേഡുകളിലുള്ള സ്‌കൂളുകള്‍ക്ക് നാലര ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍  പാടില്ല.  ഈ വര്‍ഷം മുതല്‍  ഫീസ് വര്‍ധിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന്‌വര്‍ഷത്തേയ്ക്ക്   ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതിയില്ല.