ലീഗിന് സ്പീക്കർ പദവി നൽകി അഞ്ചാം മന്ത്രി പ്രശ്നമൊതുക്കാൻ കോൺഗ്രസ്സ്

single-img
5 April 2012

യുഡിഎഫിനുള്ളിൽ പുകയുന്ന അഞ്ചാം മന്ത്രി പ്രശ്നം ഒത്തുതീർപ്പിലെത്തിക്കാൻ പുതിയ ഫോർമുലയുമായി കോൺഗ്രസ്സ് നീക്കം തുടങ്ങിയതായി സൂചന.മന്ത്രി സ്ഥാനത്തിന് പകരം ലീഗിന് സ്പീക്കർ പദവി നൽകാനുള്ള ആലോചനകൾ നടക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്.ഇതിനു വേണ്ടി നിലവിലെ സ്പീക്കറായ ജി.കാർത്തികേയനെ രാജിവെപ്പിച്ച് മന്ത്രി സഭയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.മഞ്ഞളാംകുഴി അലിക്ക് മന്ത്രി സ്ഥാനം നൽകുന്നതിനായി ലീഗിന്റെ ഒരു മന്ത്രി രാജി വെയ്ക്കും.രാജി വെയ്ക്കുന്ന ലീഗ് മന്ത്രിയ്ക്കായിരിക്കും പുതിയ സ്പീക്കർ സ്ഥാനം നൽകുക.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സ്പീക്കർ ജി.കാർത്തികേയനുമായി രഹസ്യ ചർച്ച നടത്തിയതായും എന്നാൽ തനിക്ക് മന്ത്രിസഭയുടെ ഭാഗമാകാൻ താല്പര്യമില്ലെന്ന് കാർത്തികേയൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.മന്ത്രിസഭയിലെ സാമുദായിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള ഫോർമുലയാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി.