ഷാർജയിൽ ഇന്നു പൈതൃക ദിനാരംഭം

single-img
4 April 2012

ഷാർജ:പത്താമത് ഷാര്‍ജ  പൈതൃക ദിനാരംഭത്തിനു ഇന്നു തുടക്കമായി. സഹസ്രാബ്ദങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള  കെട്ടിടങ്ങളും സ്മാരകങ്ങളും പരിചയപ്പെടാന്‍ പൊതുസമൂഹത്തിന് അവസരമൊരുങ്ങുകയാണ് ഇനിയുള്ള നാളുകളില്‍.യു.എ.ഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ  ഭരണാധികാരിയുമായ  ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ 20ന് സമാപിക്കും.എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ രാത്രി 11 വരെയാണ്  പ്രവേശനം അവധി ദിവസങ്ങളിൽ 12.30 വരെയും സമയം അനുവദിക്കുന്നതാണ്.പ്രവേശനം സൌജന്യമായിരിക്കും.ഷാര്‍ജക്ക് പുറമെ ദൈദ്, ഖോര്‍ഫുക്കാന്‍, മലീഹ, ദിബ്ബ അല്‍ഹിസ്ന്‍,  ഹംരിയ, കല്‍ബ,മദാം, എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ അരങ്ങേറും.  ഷാര്‍ജയില്‍ ഇന്നും മറ്ല  സ്ഥലങ്ങളിൽ  തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് ഔദ്യാഗികമായി ഇതിന് തുടക്കം കുറിക്കുക.