ഒന്നു മുതല്‍ എട്ടാം ക്ലാസുവരെ ഇനി തേല്‍വിയില്ല

single-img
30 March 2012

എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്ന  നടപടി  നിര്‍ത്തലാക്കിക്കൊണ്ട്  ഉത്തരവിറങ്ങി.  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇനി ഒന്നു മുതല്‍  എട്ട് വരെ ഒരു വിഭാഗമായും എട്ട്, ഒമ്പത് ക്ലാസുകള്‍  രണ്ടാം ഘട്ടത്തിലും 11, 12 ക്ലാസുകള്‍  മൂന്നാംഘട്ടത്തിലുമായി  8,2,2   എന്നാണ് ക്രമീകരിച്ചിരിക്കുന്നത്.  ഈ നിയമം നടപ്പാക്കുന്നതിന്റെ ആദ്യ ഭാഗമായാണ്  ഒന്നു മുതല്‍  എട്ടാം ക്ലാസുകള്‍ വരെ തോല്‍വി  ഒഴിവാക്കുന്നത്.