ബി നിലവറ തുറക്കണമെന്ന ആവശ്യവുമായി വിദഗ്ദ്ധ സമിതി സുപ്രീകോടതിയിൽ

single-img
29 March 2012

തിരുവന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കണമെന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തുന്ന വിദഗ്ദ്ധ സമിതി സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചു.കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സ്വത്തിന്റെ പൂർണ്ണ കണക്കെടൂപ്പിനും സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമായി വിവര ശേഖരണം നടത്തുന്നതിനായി ബി നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ ഇത് സംബന്ധിച്ചുള്ള തീരുമാനം ഇപ്പോൾ നടക്കുന്ന പരിശോധന പൂർത്തിയായതിന് ശേഷം കൈക്കൊള്ളാമെന്ന് കോടതി അറിയിച്ചു.

ബി നിലവറ തുറക്കരുതെന്ന രാജകുടുംബത്തിന്റെ നിലപാട് അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു.നിലവറ തുറക്കരുതെന്നാണ് ദേവ പ്രശ്നത്തിൽ തെളിഞ്ഞത്.വിശ്വാസപരമായ പ്രശ്നങ്ങളാണ് ബി നിലവറയുമായി ബന്ധപ്പെട്ടുള്ളതെന്നും തങ്ങളുടെ ഭാഗം അനുഭാവപൂർവം പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.