ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍
29 March 2012
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20 മത്സരം കളിക്കാന്‍ ഇന്ത്യന്‍ ടീം ജൊഹാനസ്ബര്‍ഗിലെത്തി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ കുടിയേറിയിന്റെ സ്മരണയ്ക്കായ് എല്ലാവര്‍ഷവും ഓരോ ട്വന്റി 20 മത്സരം നടത്താന്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയിലെത്തിയതിന്റെ 150-ാം വാര്‍ഷികം എന്നത് ഈ വര്‍ഷത്തെ കളിയുടെ പ്രത്യേകതയാണ്. എല്ലാവര്‍ഷവും നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഈ മത്സരം ഇക്കുറി ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ ആദരിക്കുന്നതിനു വേണ്ടിയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ളത്. അടുത്ത മാസം നാലിന് ഐ.പി.എല്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് കടുത്ത പരീക്ഷണമായിമാറിയിരിക്കെയാണ് ഈ മത്സരം.