അബുദാബി പുസ്തകമേള ആരംഭിച്ചു

single-img
29 March 2012

അബുദാബി: 22-ആമത്തെ രാജ്യാന്തര പുസ്തകമേളയ്ക്ക് അബുദാബിയിൽ തുടക്കമായി.അബൂദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.ഇന്നു മുതൽ ഏപ്രിൽ 2 വരെയാണു മേള. 54 രാജ്യങ്ങളില്‍ നിന്നു 904 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.ഇതിൽ 601 പ്രസാദകർ അറബ് മേഖലയിൽ നിന്നുള്ളവരാണു എന്നതും പ്രത്യേകതയാണ്.33 ഭാഷകളിലായി 10 ലക്ഷം പുസ്തകങ്ങളാണു മേളയ്ക്കായി  തയാറാക്കിയിട്ടുള്ളത്.കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഡിസി ബുക്സ് എന്നിവയുടെ പവലിയനുകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മേളയിലുണ്ട്.രാവിലെ ഒൻപത് മുതൽ രാത്രി പത്തു വരെ മേള സന്ദർശിക്കാം പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.