ഫെയ്സ്ബുക്ക് ഇന്ത്യയിൽ നിന്നും സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ അമേരിക്കൻ ഓഫീസുകൾക്കായി വാടകയ്ക്കെടുക്കുന്നു

single-img
28 March 2012

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ് ആയ ഫെയ്സ്ബുക്ക് ഇന്ത്യയിൽ നിന്നും സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ തങ്ങളുടെ അമേരിക്കൻ ഓഫീസുകൾക്കായി വാടകയ്ക്കെടുക്കുന്നു.ഇതുവരെ ആഭ്യന്തര തലത്തിലോ അന്താരാഷ്ട്ര തലത്തിലോ കേട്ടു കേൾവി പോലും ഇല്ലാത്തതായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ഐ ബി എം പോലുള്ള ആഗോള സ്ഥാപനങ്ങൾ ഇന്ത്യയിൽ സാധാരണ ഇത്തരത്തിൽ വാടകയ്ക്കെടുക്കുന്നവരെ ഇവിടെത്തന്നെയുള്ള പദവികൾ നൽക്കുകയോ ചെറിയൊരു കാലയളവിലേയ്ക്കായി അമേരിക്കയിലേയ്ക്ക് അയക്കുകയോ ആണ് ചെയ്യുന്നത്.എന്നാൽ പത്രങ്ങളിൽ നൽകിയിരിക്കുന്ന പരസ്യം അമേരിക്കയിൽ നേരിട്ട് ജോലിയിൽ പ്രവേശിക്കാണുള്ള ക്ഷണം ആണ്.ഇതാണ് ആശ്ചര്യമുയർത്തുന്നത്.താല്പര്യമുള്ളവർക്ക് ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാനും തുടർന്ന് ഫോൺ വഴിയുള്ള ഇന്റർവ്യൂവിനുള്ള അവസരവും ആണ് ഉള്ളത്.ചിക്കാഗോ,ന്യൂ യോർക്ക്,ഡബ്ലിൻ,സിയാറ്റിൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകളെ ആവശ്യമുള്ളത്.ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന പരസ്യത്തെക്കുറിച്ച് ഫെയ്സ് ബുക്കിന്റെ ഭാഗത്ത് നിന്നും കൂടുതൽ വിശദീകരണമൊന്നും വന്നിട്ടില്ല.