മൂന്നാംമുന്നണിയുടെ സാധ്യത തെളിയുന്നെന്ന് ബര്‍ദാന്‍

single-img
28 March 2012

അടുത്തയിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും തിരസ്‌കരിച്ചതായി ബര്‍ദാന്‍ പറഞ്ഞു. സിപിഐയുടെ 21-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഉദ്ഘാടപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ബിഹാര്‍തലസ്ഥാനമായ പാറ്റ്‌നയിലെ ഗാന്ധിമൈതാനിയില്‍നിന്നു തുടങ്ങിയ പടുകൂറ്റന്‍ പ്രകടനത്തോടെയാണു സമ്മേളനത്തിനു തുടക്കമായത്.

പുതിയ സാഹചര്യത്തില്‍ മൂന്നാംമുന്നണിയുടെ സാധ്യത തെളിഞ്ഞിരിക്കുകയാണെന്നും ഇതു വൈകാതെ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ബദലായി ഇടതുപാര്‍ട്ടികളുടേയും സമാനമനസ്‌കരായ പ്രാദേശികപാര്‍ട്ടികളുടേയും കൂട്ടായ്മ ഉരുത്തിരിയും. ഇടതുപാര്‍ട്ടികള്‍ ആശയപരമായി ഒറ്റക്കെട്ടാണെന്നും ബര്‍ദാന്‍ പറഞ്ഞു. ദാരിദ്ര്യം, സാമൂഹ്യവിവേചനം തുടങ്ങിയ പൊതുപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിപിഐ അതിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും ബര്‍ദാന്‍ വ്യക്തമാക്കി.

പൊതുസമ്മേളനവേദിയായ സ്വാമി സഹജാനന്ദ സരസ്വതി നഗറില്‍ സമാപിച്ച പ്രകടനത്തെ മുതിര്‍ന്ന നേതാക്കളായ ഡി.രാജ, സുധാകര്‍റെഡ്ഡി, അതുല്‍കുമാര്‍ അഞ്ജന്‍ എന്നിവര്‍ നയിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറി എ.ബി. ബര്‍ദാന്‍ ഉദ്ഘാടനം ചെയ്തു.