ജയവര്‍ദ്ധനയ്ക്ക് സെഞ്ച്വറി

single-img
26 March 2012

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്ക ക്യാപ്റ്റന്‍ ജയവര്‍ധനയുടെ സെഞ്ചുറിയുടെ മികവില്‍ ഭേദപ്പെട്ട നിലയിലേക്ക്. 168 റണ്‍സെടുത്ത ജയവര്‍ധന പുറത്താകാതെ നില്‍പ്പുണ്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ദിനം അവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 എന്ന നിലയിലാണ്. ഇംഗ്ലീഷ് പേസ് ആക്രമണത്തില്‍ ലങ്കയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വേഗം പവലിയന്‍ പൂകുന്ന കാഴ്ചയോടെയാണ് ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചത്. 15 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് തിരിമന്നെ (3), സംഗക്കാര (0), ദില്‍ഷന്‍ (11) എന്നിവരെ നഷ്ടപ്പെട്ടു. ജയവര്‍ധനയുടെ 30-ാം ടെസ്റ്റ് സെഞ്ചുറിയാണ് പിറന്നത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 സെഞ്ചുറി ജയവര്‍ധന മറികടന്നു. നിലവില്‍ കളിക്കുന്നവരില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ജയവര്‍ധന. സച്ചിന്‍ (51), ജാക് കാലിസ് (42), റിക്കി പോണ്ടിംഗ് (41) എന്നിവരാണ് ജയവര്‍ധനയ്ക്കു മുന്നിലുള്ളത്.