ഇന്ത്യയിലെ വിദ്യാഭ്യാസപുരോഗതിക്കായി 500 മില്യൺ ഡോളർ വായ്പ നൽകാമെന്ന് ലോകബാങ്ക്

single-img
24 March 2012

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 500 മില്യൺ ഡോളറിന്റെ പലിശരഹിത വായ്പ നൽകാമെന്ന് ലോകബാങ്കിന്റെ വാഗ്ദാനം.വിദ്യാഭ്യാസ പുരോഗതിക്കായി ഇന്ത്യൻ ഗവൺമെന്റ് നടപ്പിലാക്കിവരുന്ന പദ്ധതികൾക്ക് ഒരു മുതൽക്കൂട്ടാകും ലോകബാങ്കിന്റെ ഈ സഹായം.വായ്പ തുക ലൈബ്രറികളും കമ്പ്യൂട്ടർ ലാബുകളും സ്ഥാപിക്കുന്നതിനും പ്രൈമറി സ്കൂളുകളെ സെക്കന്ററി സ്കൂളുകളായി ഉയർത്തുന്നതിനും അദ്ധ്യാപകരെ ലഭ്യമാക്കുന്നതിനുമായിരിക്കും വിനിയോഗിക്കുക.കൂടാതെ അറ്റകുറ്റപണികൾ നടത്താനും കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഈ തുക ഉപയോഗിക്കും.വായ്പ അടച്ച് തീർക്കുന്നതിന് 30 വർഷത്തെ കാലാവധിയാകും ഇന്ത്യയ്ക്ക് ലഭിക്കുക.