ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും

single-img
23 March 2012

അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദ സാഹചര്യത്തിലും ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാതെയാകും ഇറക്കുമതി തുടരുകയെന്നും മാധ്യമ പ്രവര്‍ത്തകരോട് പെട്രോളിയം മന്ത്രി പറഞ്ഞു. ഇന്ത്യയിലെ വ്യാപകമായ ഇന്ധനാവശ്യം ഇക്കാര്യത്തില്‍ കണക്കിലെടുക്കാന്‍ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് ജപ്പാനെയും 10 യൂറോപ്യന്‍ രാജ്യങ്ങളെയും സാമ്പത്തിക ഉപരോധത്തില്‍ നിന്നും അമേരിക്ക ഒഴിവാക്കിയിരുന്നു. അതേസമയം ഇറാന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ കടുത്ത നടപടകള്‍ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.