അൽഫോൻസയുടെ ജാമ്യാപേക്ഷ തള്ളി

single-img
23 March 2012

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി അല്‍ഫോന്‍സ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളി. യുവനടനുംകാമുകനുമായ പി.വിനോദ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടകേസിലാണ്  സെഷന്‍സ് ജഡ്ജ് പി.കലയരശൻ ജാമ്യാപേക്ഷ തള്ളിയത്.പോലീസ് കേസ് സംബന്ധിച്ചു നടത്തുന്ന അന്വേഷണത്തില്‍ കാലതാമസം വരാതിരിക്കാനാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് ജഡ്ജി അറിയിച്ചു.  വിനോദിന്റെ പിതാവ്  മകന്റെ ദുരൂഹ മരണത്തിൽ അൽഫോൺസയ്ക്കും മറ്റു രണ്ടു കൂട്ടാളികൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ചെന്നൈ പോലീസ് കമ്മീഷണര്‍ ജെ.കെ. ത്രിപാഠിയെ കണ്ടിരുന്നു.കൂടാതെ വിനോദിന്റെ അമ്മാവനായ ബി.സുകുമാരൻ മരുമകന്റെ മരണത്തിനുത്തരവാദികളായ അല്‍ഫോന്‍സയ്ക്കും അവരുടെ സഹോദരനുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വിരുഗംപാക്കം പോലീസില്‍ പരാതി നല്കിയിയിരിക്കയാണ്. കല്‍പ്പാക്കം സ്വദേശിയായ വിനോദ് കഴിഞ്ഞ ഏതാനും മാസങ്ങളായി അല്‍ഫോന്‍സയ്‌ക്കൊപ്പമായിരുന്നു താമസം