ഇറാഖിൽ ബോംബ് സ്ഫോടനം

single-img
21 March 2012

ബാഗ്ദാദ്: ഇറാക്കില്‍ വിവിധ സ്‌ഥലങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 29 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെയും  ഏറ്റെടുത്തിട്ടില്ല. അടുത്തയാഴ്ച്ച ബാഗ്ദാദിൽ അറബ് ഉച്ചകോടി തുടങ്ങാനിരിക്കുകയായിരുന്നു.കൂടതെ യു എസ് സൈന്യംഇറാഖിനെതിരെ സൈനിക നടപടി ആരംഭിച്ചതിന്റെ ഒൻപതാം വാർഷികം ഇന്നു  ആണെന്നുള്ളതും പ്രധാനമാണ്.വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ ഒരു പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. മധ്യബാഗ്ദാദിലുണ്ടായ മറ്റൊരു കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിര്‍കുക്കില്‍ മരിച്ച 13 പേരില്‍ ഭൂരിഭാഗവും പോലീസുകാരാണ്‌.