ഒടുവില്‍ സൈന നേടി

single-img
19 March 2012

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ നിലനിര്‍ത്തി. കിരീടപ്പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍താരം ചൈനയുടെ സിക്‌സിയാന്‍ വാങ്ങിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരിയായ സൈന തുടര്‍ച്ചയായ രണ്ടാം തവണയും സ്വിസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 21-19, 21-16. 48 മിനിട്ട് മാത്രമേ പോരാട്ടം നീണ്ടു നിന്നുള്ളു. കിരീട നേട്ടത്തിലൂടെ 63 ലക്ഷം രൂപ സമ്മാനത്തുകയായി സൈനയ്ക്ക് ലഭിക്കും. ഈ വര്‍ഷം സൈന നേടുന്ന പ്രധാന കിരീടമാണിത്. വിജയം തന്റെ കോച്ച് പി.ഗോപിചന്ദിനും പിതാവ് ഹവീന്ദര്‍ സിംഗിനും സമര്‍പ്പിക്കുന്നതായി സൈന പറഞ്ഞു. സെന്റ് ജേക്കബ് ഹാലെയില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ആരാധകരുടെ പിന്തുണയും സൈനയ്ക്കുണ്ടായിരുന്നു.