എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം: പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
19 March 2012

എസ്എഫ്‌ഐ നേതാവ് അനീഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയവേ വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. ലീഗിലെയും കോണ്‍ഗ്രസിലേയും ഒരുകൂട്ടം നേതാക്കള്‍ അക്രമം ഉണ്ടാക്കി ക്രമസമാധാനം തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആരോപിച്ചു.