തടവിലാക്കിയിരുന്ന രണ്ട് മാധ്യമ പ്രവർത്തകരെ മോചിപ്പിച്ചു.

single-img
19 March 2012

ട്രിപ്പോളി: ലിബിയന്‍ സൈന്യം കഴിഞ്ഞ മാസം പിടികൂടിയ  രണ്ട്‌ ബ്രിട്ടീഷ്‌ മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു. ഇറാനിയന്‍ ഇംഗ്ലീഷ്‌ വാര്‍ത്താ ചാനലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നിക്കൊളാസ്‌ ഡേവിസ്‌, ഗാരെത്ത്‌ മോണ്ട്‌ഗോമെറി ജോണ്‍സണ്‍ എന്നിവരെയാണ്‌ ചാരപ്രവര്‍ത്തനമാരോപിച്ച്  ഫെബ്രുവരി 18നു ബന്ധികളാക്കിയത്. ബന്ദികളാക്കിയ ശേഷം ഇരുവരുടെയും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലായിരുന്നു.ട്രിപ്പോളിയിലെ പ്രധാനപ്പെട്ട മേഖലയില്‍ നടന്ന ഏറ്റുമുട്ടലുകള്‍ രാത്രി വൈകിയും ചിത്രീകരിക്കുന്നതിനിടെയാണ്‌ ഇരുവരും പിടിയിലായത്‌.ആഴ്‌ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും മനുഷ്യാവകാശസംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ ബുധനാഴ്‌ച സൈന്യം ഇവരെ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുകയായിരുന്നു.