എസ്.പി.യുടെ യു.പി.എ പ്രവേശനം; തീരുമാനം മുലായത്തിന്റെതെന്ന് അഖിലേഷ്

single-img
18 March 2012

സമാജ്‌വാദി പാര്‍ട്ടി യുപിഎയില്‍ ചേരുന്ന കാര്യത്തില്‍ പാര്‍ട്ടി നേതാവു മുലായം സിംഗ് യാദവ് തീരുമാനമെടുക്കുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടി യുപിഎ സര്‍ക്കാരില്‍ ചേരണമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു അഖിലേഷ്. എസ്പി-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചു നേതാജി (മുലായം) തീരുമാനമെടുക്കും. യുപിഎ സര്‍ക്കാരിന് എസ്പി പിന്തുണ നല്കിയിരുന്നു. അതേസമയം, സര്‍ക്കാരില്‍ ചേര്‍ന്നിരുന്നില്ല: അഖിലേ ഷ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി കേന്ദ്രസര്‍ക്കാരില്‍ ചേരണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് നേരത്തേ അഭിപ്രായ പ്പെട്ടിരുന്നു. ആണവക്കരാര്‍ ബില്‍ പാസാകാന്‍ എസ്പിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ക്ക് എസ്പി പിന്തുണ നല്കിയിരുന്നു. അതില്‍ എസ്പിയോടു നന്ദിയുണ്ട്. ആര്‍എല്‍ഡിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം തുടരും: ദിഗ്‌വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.