യാത്രക്കൂലി വര്‍ധനയ്‌ക്കെതിരേ ഇടതുപക്ഷം

single-img
14 March 2012

റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച ബജറ്റില്‍ ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചതിനെതിരേ ഇടതുസംഘടനകള്‍ രംഗത്തെത്തി. കിലോമീറ്ററിനു രണ്ടു പൈസ മുതല്‍ 30 പൈസവരെയാണ് വര്‍ധനയുണ്ടായിട്ടുള്ളത്. ഇത് ഗ്രാമപ്രദേശങ്ങളിലുള്ള ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. റെയില്‍വേയില്‍ സ്വകാര്യവത്കരണം അനുവദിക്കണമെന്ന ആവശ്യമാണ് സാം പിത്രോഡ കമ്മിറ്റി നിര്‍ദേശിച്ചത്. റെയില്‍വേ ഭക്ഷണവിതരണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ച നടപടിയെയും യെച്ചൂരി വിമര്‍ശിച്ചു.