കള്ളപ്പണം തടയാന്‍ കര്‍ശന നടപടിയെന്ന് രാഷ്ട്രപതി

single-img
12 March 2012

കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. കള്ളപ്പണത്തിനെതിരെ നിയമനിര്‍മാണത്തിന് സമിതി രൂപീകരിക്കുമെന്നും പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കംക്കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മറ്റു രാജ്യങ്ങളുടേതിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. രാജ്യത്തിന് എട്ടു മുതല്‍ ഒമ്പതു ശതമാനം വരെ വളര്‍ച്ചാ നിരക്ക് നേടാനാവുമെന്നാണ് കരുതുന്നത്. സാമ്പത്തിക പ്രസിസന്ധി രാജ്യം മറികടന്നുകഴിഞ്ഞു. എല്ലാ മേഖലയിലും അഴിമതി തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും