മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 1.53 കോടി രൂപ

single-img
8 March 2012

മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടി പിടിപ്പിക്കാനായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചത് 1,53,04,544 രൂപ. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് എം.കെ. മുനീറിന്റെ ഔദ്യോഗിക വസതിയായ എസന്‍ഡിന്‍ ബംഗ്ലാവിനാണ്- 32.58 ലക്ഷം രൂപയാണ്. കെ.പി. മോഹനന്റെ വസതിയായ സാനഡുവിന് 19.04 ലക്ഷവും കെ.എം. മാണിയുടെ വസതിയായ പ്രശാന്ത് ബംഗ്ലാവിനായി 18.90 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്. ഇതിനു പുറമേ മന്ത്രിമന്ദിരങ്ങളില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ടൂറിസം വകുപ്പ് 84.22 ലക്ഷം രൂപയും ചെലവഴിച്ചതായി കെ.കെ. ജയചന്ദ്രനെ മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 41.67 ലക്ഷം രൂപ ചെലവഴിച്ചു. ഫോണ്‍ ചാര്‍ജ് ഇനത്തില്‍ 88,432 രൂപയും അതിഥി സല്‍ക്കാരത്തിനായി 12,958 രൂപയും യാത്രാബത്ത ഇനത്തില്‍ 9,250 രൂപയും ചെലവഴിച്ചതായി പി. ഉബൈദുള്ളയെ മുഖ്യമന്ത്രി അറിയിച്ചു.