മാലദ്വീപ്: നഷീദിനെതിരേ കേസ് ഫയല്‍ ചെയ്തു

single-img
7 March 2012

പുറത്താക്കപ്പെട്ട മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരേ മുന്‍ ഏകാധിപതി മൗമൂണ്‍ അബ്ദുള്‍ ഗയൂമിന്റെ പാര്‍ട്ടിക്കാരായ രണ്ടു പേര്‍ കേസുകള്‍ ഫയല്‍ ചെയ്തു. മാലി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്ത്യന്‍ കമ്പനിയായ ജിഎംആറിനു നല്‍കിയതു സംബന്ധിച്ചാണ് ഒരു കേസ്.അമ്പതു കോടി ഡോളറിന്റെ കരാറാണിത്. ജിഎംആറിനു കരാര്‍ നല്‍കുന്നതിനെതിരേ വിമര്‍ശനമുയര്‍ന്നു. ഇപ്പോഴത്തെ സര്‍ക്കാരില്‍ അംഗങ്ങളായ പല പാര്‍ട്ടികളും കരാറിനെ എതിര്‍ത്തവരാണ്. ഗയൂമിന്റെ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപിലെ(പിപിഎം) എംപിയായ അഹമ്മദ് സിദ്ധിക്കാണ് പോലീസില്‍ പരാതി നല്‍കിയത്.