യാത്രക്കാരിയോട് അപമര്യാദ: ടി.ടി.ഇ. അറസ്‌റ്റില്‍

single-img
29 February 2012

പാസ്‌പോര്‍ട്ട്‌ ഓഫീസിലെ ജീവനക്കാരിയോട്‌ ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ ടി.ടി.ഇ: രമേശ്‌കുമാറിനെ(52) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം സ്വദേശി ഹേമലതയോടാണ്‌ ഇയാള്‍ അപമര്യാദയായി പെരുമാറിയത്‌.ഒരാഴ്ച മുമ്പ് ടി.ടി.ഇ.മാര്‍ മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് എം.ആര്‍. ജയഗീത എന്ന യാത്രക്കാരിയും ഇത്തരത്തില്‍ പരാതി നല്‍കിയിരുന്നു. ട്രെയിന്‍ യാത്രക്കിടെ പലതവണ ടി. ടി. ഇ ഹേമലതയ്ക്ക് അസൌകര്യം ഉണ്ടാകും വിധം ദേഹത്ത് സ്പര്‍ശിക്കുന്നതടക്കം ഉള്ളരീതിയില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് രമേശ് കുമാര്‍ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പിന്നീട് അശ്ളീലച്ചുവയുള്ള കമന്റുകള്‍.  യാത്രയ്ക്കിടെ പലതവണ അപമാനിക്കാന്‍ ശ്രമിച്ചു. ഇടയ്ക്കു ഫസ്റ്റ്ക്ളാസ് കംപാര്‍ട്ട്മെന്റിലേക്കു മാറാന്‍ ആവശ്യപ്പെട്ടതായും ഹേമലതയുടെ  രേഖാമൂലമുള്ള  പരാതിയിലുണ്ട്.  ദേഹത്തു  തൊടാന്‍ ശ്രമിച്ചതോടെ സഹയാത്രികരെ വിവരമറിയിച്ചു. കൊല്ലത്തുവച്ച് ടിടിഇയെ പോലീസ് അറസ്റ് ചെയ്തു. തിരുവനന്തപുരത്ത് ഇറക്കി വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. തുടര്‍ന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി മാര്‍ച്ച് 13 വരെ റിമാന്‍ഡ് ചെയ്തു. പിന്നീടു ജില്ലാ ജയിലിലേക്കു മാറ്റി.സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ 354, 509 വകുപ്പുകള്‍ പ്രകാരമാണു കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.