ഇറ്റാലിയന്‍ കപ്പല്‍ നാളെ അഞ്ചുമണിവരെ തീരം വിടരുതെന്ന് ഹൈക്കോടതി

single-img
27 February 2012

മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കെ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്‌സി നാളെ അഞ്ചുമണി വരെ തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി. വെടിവെപ്പില്‍ കൊലപ്പെട്ട സെലസ്റ്റിന്റെ ഭാര്യ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവായത്. 25 ലക്ഷം ബാങ്ക് വായ്പയില്‍ കപ്പലിന് തുറമുഖം വിടാമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിയുണ്ടായിരുന്നു.
ഇറ്റാലിയന്‍ കപ്പലില്‍ നിന്നും പോലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍ കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഫോറന്‍സിക് വിരലടയാള പരിശോധനകളും ബാലിസ്റ്റിക്  പരിശോധനയും നടത്തിയാല്‍മാത്രമേ വെടിവക്കാനുപയോഗിച്ചതാണെന്ന് വ്യകതമായി കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചു.