കോണ്‍ഗ്രസ് 22 ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ പ്രഖ്യാപിച്ചു

single-img
16 February 2012

കോണ്‍ഗ്രസിന്റെ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനു ലഭിച്ച 40 സ്ഥാനങ്ങളില്‍ 22 എണ്ണത്തിലാണു തീരുമാനമായത്. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ചെയര്‍മാനായി കെ.പി. നൂറുദ്ദീന്‍, കെടിഡിസി ചെയര്‍മാനായി വിജയന്‍ തോമസ്, ജിസിഡിഎ ചെയര്‍മാനായി എന്‍. വേണുഗോപാല്‍ എന്നിവരെ നിശ്ചയിച്ചു. കെ.സി. റോസക്കുട്ടിയാണു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍.

മറ്റു ചെയര്‍മാന്മാര്‍: ബാംബു കോര്‍പറേഷന്‍ -പി.ജെ.ജോയി, ട്രിഡ -പി.കെ. വേണുഗോപാല്‍, കയര്‍ കോര്‍പറേഷന്‍-കെ.ആര്‍.രാജേന്ദ്രപ്രസാദ്, ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ -ലാല്‍ വര്‍ഗീസ് കല്പകവാടി, കശുവണ്ടി വികസന കോര്‍പറേഷന്‍ -ആര്‍.ചന്ദ്രശേഖരന്‍, കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് -എ.ഷാനവാസ് ഖാന്‍, കള്ളുചെത്തു തൊഴിലാളിക്ഷേമ ബോര്‍ഡ്-എന്‍.അഴകേശന്‍, അബ്കാരി തൊഴിലാളി ക്ഷേമബോര്‍ഡ് -സി.കെ.രാജന്‍, ഖാദി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ഫണ്ട് – ജോസഫ് പെരുമ്പള്ളില്‍, കണ്‍സ്യൂമര്‍ ഫെഡ്-ജോയി തോമസ്, സഹകരണ പെന്‍ഷന്‍ ബോര്‍ഡ്-എം.എം.ബഷീര്‍, സഹകരണ പരീക്ഷാ ബോര്‍ഡ് -കുഞ്ഞ് ഇല്ലംപള്ളി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്-പി.സി. രാമകൃഷ്ണന്‍ കണ്ണൂര്‍, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് -അഡ്വ.കെ.പി.ഹരിദാസ്, കെല്‍പാം- അഡ്വ.കെ.വിശ്വനാഥന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് -ആര്‍.എസ്.പ്രശാന്ത്, സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് -ക്യാപ്റ്റന്‍ പി.കെ.ആര്‍.നായര്‍, ക്ഷീരകര്‍ഷക വെല്‍ഫെയര്‍ ബോര്‍ഡ്-ജോണ്‍ ജേക്കബ് വള്ളക്കാലില്‍.

ബാക്കിയുള്ള 18 സ്ഥാനങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നു യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നു രമേശ് ചെന്നിത്തല അറിയിച്ചു. അവ ലഭിക്കുന്ന മുറയ്ക്ക് ആളുകളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം പ്രഖ്യാപിക്കുന്നതു മാറ്റിവച്ചു.