മുഹമ്മദ് നഷീദിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു

single-img
9 February 2012

മാലദ്വീപിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു മാലദ്വീപിലെ പുതിയ സര്‍ക്കാരിനോടു ഇന്ത്യ. നഷീദിനെതിരേയും മുന്‍ പ്രതിരോധമന്ത്രിക്കെതിരേയും മാലെയിലെ ഒരു ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം. മാലദ്വീപിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. സമാധാനപരമായ അധികാരകൈമാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നഷീദിനെ ലക്ഷ്യംവച്ച് ഗൂഢാലോചന നടത്തുകയോ അദ്ദേഹത്തെ പീഡിപ്പിക്കുകയോ ചെയ്യരുതെന്നും സമാധാനപരമായി അധികാരകൈമാറ്റം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നഷീദിനെ പുറത്താക്കിയതിനെത്തുടര്‍ന്നു പ്രതിഷേധിച്ച നിരവധി എംഡിപി അംഗങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പോലീസ് മര്‍ദനമേറ്റു. നഷീദ് അനുയായികളുടെ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുകയാണ്.