സി.പി. ഐ സമ്മേളനത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനത്തിന് സാധ്യത

single-img
7 February 2012

സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനത്തിന് സാധ്യത. രാവിലെ പത്തിന് കൊല്ലം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടക്കും.

സിപിഎമ്മിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനങ്ങളും മറുപടികളും സിപിഐയില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങളുയര്‍ത്തിയിട്ടുണ്ട്്്. ഇത്്് പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഇപ്പോള്‍ പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ തന്നെയാണ് ഇന്ന് പ്രതിനിധി സമ്മേളനത്തിലും ഉണ്ടാവുകയെന്ന് ഏറക്കുറെ തീര്‍ച്ചയായിക്കഴിഞ്ഞു. സമ്മേളന കാലയളവില്‍ ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ചചെയ്യപ്പെട്ട സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടാവുക. ഇടത് ഐക്യമെന്ന സിപിഐ വാദത്തെ തള്ളിക്കളഞ്ഞ സിപിഎമ്മിനെ ശക്തമായി പ്രതിരോധിച്ച് സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്.

ഇടത് ഭരണത്തില്‍ മികച്ച ഭരണം കാഴ്ചവെച്ച സിപിഐ മന്ത്രിമാരെ ജനമധ്യത്തില്‍ മോശക്കാരായി ചിത്രീകരിക്കാനും അതുവഴി തങ്ങളുടെ വീഴ്ചകള്‍ മറച്ചുവെയ്ക്കുവാനും സിപിഎം ശ്രമിച്ചതായി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് പരാതിയുണ്ട്. വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായിരുന്നപ്പോള്‍ മിക്കപ്പോഴും സിപിഎമ്മിന്റെ വല്യേട്ടന്‍ നിലപാടിനെ അംഗീകരിച്ച് കൊടുക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇത് പ്രാദേശിക തലത്തില്‍ സമ്മേളന കാലയളവില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചിട്ടുണെ്ടന്നാണ് വിലയിരുത്തല്‍.