ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

single-img
29 January 2012

റയില്‍വേ യാത്രാക്കൂലി എട്ടുവര്‍ഷത്തിനു ശേഷം വര്‍ധിപ്പിക്കാന്‍ നീക്കം. എസി കോച്ചുകളില്‍ പത്തു മുതല്‍ പന്ത്രണ്ടു ശതമാനം നിരക്ക് വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ എന്നാണറിയുന്നത്. റയില്‍വേയ്ക്ക് ഫണ്ട് അനുവദിക്കാന്‍ ധനമന്ത്രാലയവും ആസൂത്രണകമ്മിഷനും വിസമ്മതിച്ചതോടെയാണ് നിരക്കുവര്‍ധന വീണ്ടും ചര്‍ച്ചയായത്.

റെയില്‍വേ ബോര്‍ഡ് ഇതു സംബന്ധിച്ച് രൂപരേഖ തയാറാക്കും. സര്‍ചാര്‍ജ്, സെസ് തുടങ്ങിയവ അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. വര്‍ധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് യാത്രാക്കൂലി വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു.