പോലിസുകാര്‍ മാന്യമായി പെരുമാറണം: വയലാര്‍ രവി

single-img
29 January 2012

പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തും ചെയ്യാന്‍ അധികാരമുണെ്ടന്ന ചിന്ത പോലീസുദ്യോഗസ്ഥര്‍ക്ക് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.