ഇ-മെയില്‍ വിവാദം: മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കരുതെന്ന് പിണറായി

21 January 2012
തിരുവനന്തപുരം: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കാനുള്ള നീക്കം അവിവേകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ നീക്കം മാധ്യമസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യുക്തിസഹമായ വിശദീകരണം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.