വി.എസ്. രാജിവയ്‌ക്കേണ്ടതില്ലെന്ന് പിണറായി

single-img
13 January 2012

പയ്യന്നൂര്‍: കേസിന്റെ പേരു പറഞ്ഞ് എല്‍ഡിഎഫിനെ വിരട്ടാന്‍ നോക്കേണ്‌ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് വി.എസിനെതിരായ വിജിലന്‍സ് കേസ് പരാമര്‍ശിച്ച് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിമാര്‍ തന്നെ വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ യുഡിഎഫിന് എന്ത് അധികാരമാണുള്ളതെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരേ തന്നെ വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയിട്ടുണ്‌ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഒരു വിമുക്ത ഭടന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. മന്ത്രിസഭായോഗം ചേര്‍ന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നും നിയമപരമായി തന്നെ ഇത്തരം കേസുകളെ നേരിടുമെന്നും പിണറായി പറഞ്ഞു.