ജര്‍മ്മന്‍ അത്ഭുമായി മെട്രിക്‌സ് റിഥം തെറാപ്പി

single-img
20 December 2011

ഡോ. സാജന്‍ ഫാസില്‍
BPT,MIAP, DYT, DDN
ഫിസിയോ തെറാ്പിസ്റ്റ്
9447554215

 

 

പരിശീലനത്തിനിടയില്‍ കാലുളുക്കി അസഹ്യമായ വേദനയുമായി ഒരു സുഹൃത്തിന്റെ ഉപദേശത്തില്‍ ഇവിടെയെത്തിയതാണ് കേരള ഫുഡ്‌ബോള്‍ ടീമംഗം ആസിഫ് സഹീര്‍. അരമണിക്കൂര്‍ തെറാപ്പി കഴിഞ്ഞ് ആസിഫ് ക്ലിനിക്ക് വിട്ടത് ചാടിയിറങ്ങിയും. പക്ഷാഘാതം മൂലം ശരീരം തളര്‍ന്ന് കിടപ്പിലായ കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജ് കുട്ടിക്ക് രക്ഷയായത് മെന്റാമൂവ് ചികിത്സ. ഇതൊക്കെ കേട്ട് വാപൊളിക്കാന്‍ വരട്ടെ. ലോകം പുതുതായി കണ്ടുകൊണ്ടിരിക്കുന്ന സത്യങ്ങളാണിവ.

ഫിസിയോ തെറാപ്പിയുടെ പരമ്പരാഗത ജഞാനത്തെ ഒരുപടി മുന്നിലെത്തിക്കുന്ന രണ്ട് നൂതന ജര്‍മന്‍ സാങ്കേതിക വിദ്യകള്‍ കേരളത്തില്‍.മെട്രിക്‌സ് റിഥം തെറാപ്പിയും മെന്റാമൂവും. ക്ലിനിക്കിലെത്തുമ്പോള്‍ തന്നെ കാത്തിരിപ്പുമുറിയില്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്ന ഗ്രീന്‍ടീ നുണഞ്ഞു കഴിഞ്ഞാല്‍ അരമണിക്കൂര്‍ കൂള്‍ ഓഫ് ടൈം. ചികിത്സ തുടങ്ങുന്നതിനുമുമ്പ് ഇതു രണ്ടും നിര്‍ബന്ധം.

പ്രകാശ ചികിത്സയും സംഗീത ചികിത്സയുമടങ്ങിയ സമ്പൂര്‍ണ്ണ ചികിത്സയും ആരംഭിക്കുന്നതിനു മുന്‍പുമുണ്ട് വിചിത്രമെന്ന് തോന്നിയേക്കാവുന്ന ഒരു മെഡിക്കല്‍ ചെക്കപ്പ്. കൈപ്പത്തി ഒരു ഉപകരണത്തിലമര്‍ത്തി നടത്തുന്ന തികച്ചും വേറിട്ട രോഗ നലര്‍ണയ രീതികണ്ട് നിങ്ങളുടെ നെറ്റി ചുളിഞ്ഞേക്കാം. പക്ഷേ, ബയോപള്‍സാര്‍ റിഫ്‌ളെക്‌സോഗ്രാഫ് എന്ന ഈഉപകരണം നല്‍കുന്ന ശരീരത്തിന്റെ സമ്പൂര്‍ണ്ണമായ അവണ്‍ലോകനം നിങ്ങളുടെ ചികിത്സയില്‍ നിര്‍ണ്ണായകമാകും. ഇവിടെ ചികിത്സയ്‌ക്കെത്തുന്ന ഒരുപിടി അനുഭവസ്ഥരുടെ വാക്കുകളാണ് ഇതിന് സാക്ഷ്യം.

ഇതെന്താ ജര്‍മന്‍ മന്ത്രവാദമോ എന്ന് പുച്ഛിച്ചു തള്ളാന്‍ വരട്ടെ. ആധുനിക സാങ്കേതിക വിദ്യകളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും വിശദീകരണങ്ങളുമായി തെറാപ്പിസ്റ്റുകളായ യുവ ഡോക്ടര്‍മാര്‍ റെഡി.

ശരീരത്തിലെ കോശ കലകളില്‍ ചില പ്രത്യേക ആവൃത്തിയിലുള്ള യാന്ത്രിക കാന്തിക കമ്പനങ്ങള്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നാണ് മെട്രിക്‌സ് റിഥം തെറാപ്പിയുടെ പിറവി.ജര്‍മ്മനിയിലെ ഇര്‍ലാങ്കന്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ശരീരീ കോശങ്ങളുടെ ജൈവചക്രത്തെ സ്വധീനിക്കുവാന്‍ ചില പ്രത്യേക ആവൃത്തിയിലുള്ള തരംഗങ്ങള്‍ക്ക് കഴിയുമെന്നാണ്. ഉദാഹരണത്തിന് 8 മുതല്‍ 12 ഹെര്‍ട്‌സില്‍ മസ്തിഷ്‌ക കോശങ്ങള്‍ പുറപ്പെടുവിക്കുന്ന ആല്‍ഫാ വേവ്‌സ് മനുഷ്യ ശരീരത്തിലെ സുക്ഷ്മ ജൈവ പ്രക്രിയകളെ ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതേ ആവൃത്തിയില്‍ യാന്ത്രിക കാന്തിക കമ്പനങ്ങള്‍ ശരീര കോശങ്ങള്‍ക്ക് നല്‍കുന്ന ഒരു ഉപകരണമാണ് മെട്രിക്‌സ് റിഥം തെറാപ്പിയുടെ കാതല്‍. കോശ കലകളുടെ ഘടനയേയും പ്രവര്‍ത്തനങ്ങളെയും പോഷണത്തേയും വരെ പൂര്‍വ്വ സ്ഥിതയിയിലേക്ക് കൊണ്ടു വരുന്നതിലൂടെ ഒരുപാട് തരം രോഗാവസ്ഥകളുടെ ദൂരീകരണത്തിന് ഈ ചികിത്സ ഉപയോഗിക്കുമത്രേ.

വളരെ ഫലപ്രദമായ ഒരു ആരോഗ്യ സംരക്ഷണ- പുനരുജ്ജീവന പാക്കേജായും അത്‌ലറ്റുകള്‍ക്ക് പെര്‍ഫോമന്‍സ് ബൂസ്റ്റ് നല്‍കുവാനും മെട്രിക്‌സ് റിഥം തെറാപ്പി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്ന് തെറാപ്പിസ്റ്റുകളുടെ സാക്ഷ്യം.

മെന്റാമൂവ്

തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന പരിക്കുകളോ അസുഖങ്ങളോ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുവാനും ഭാഗികമായി പ്രവര്‍ത്തന രഹിതമാക്കുവാനും സാധ്യതയുണ്ട്. ഇതുമൂലം പക്ഷാഘാതവും ചലന വൈകല്യങ്ങളുമുണ്ടാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ മറ്റു മസ്തിഷ്‌ക കോശങ്ങള്‍ ഏറ്റെടുക്കുന്നു.

നാഡീവ്യൂഹത്തിന്റെ ഈ കഴിവിനെ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നു പറയുന്നു. മസ്തിഷ്‌ക കോശങ്ങളുടെ ഈ പുനഃക്രമീകരണത്തെ ത്വരിതപ്പെടുത്തുകയാണ് മെന്റാമൂവ് ചികിത്സ ചെയ്യുന്നത്. ചലനത്തെക്കുറിച്ചുള്ള ഭാവനാത്മകമായ ചിന്തകള്‍ പോലും പേശീ കോശങ്ങളില്‍ സൂക്ഷ്മനാഡിസ്പന്ദനങ്ങള്‍ എത്തിക്കുന്നു. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലും ഈ പ്രക്രിയയെ ഇലക്‌ട്രോഡുകളുടെ സഹായത്താല്‍ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുവാന്‍ രോഗിയെ സഹായിക്കുയാണ് മെന്റാമൂവ് ചെയ്യുന്നത്.

പക്ഷാഘാതം, ബ്രയിന്‍ട്യുമര്‍ ശസ്ത്രക്രിയ, സുഷ്മ്‌നാ നാഡിക്ക് പരിക്കേല്‍ക്കുക, തുടങ്ങിയ അവസ്ഥകളില്‍ ചലനശേഷി വീണ്ടെടുക്കുവാന്‍ ഈഉപകരണത്തിന്റെ സഹായത്തോടെ പരിശീലനം നടത്തിയാല്‍ രോഗം ഭേദമാകുന്ന സമയം ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പലരോഗികള്‍ക്കും അവസാന ആശ്രയമായെത്തുന്ന ഈ രണ്ടു ഫിസിയോതെറാപ്പികളുടെയും ഏറ്റവും വലിയ ഗുണം അനായസമായ ഉപയോഗവും കൊണ്ടു നടക്കുവാനുള്ള സൗകര്യവുമാണ്. ഏതു ഫിസിയോ തെറാപ്പിസ്റ്റിനും പരിശീലിക്കാവുന്നതേയുള്ളൂ ഇതിന്റെ ഉപയോഗം.

ലൈറ്റ് തെറാപ്പിയും കുളിര്‍മയേകുന്ന സംഗീതവും ഹോളിസ്റ്റിക് ചികിത്സയുടെ ഭാഗമായി ക്ലിനിക്കില്‍ ഇതിനോട് ഇഴചേര്‍ത്തിരിക്കുന്നു. പലരോഗങ്ങള്‍ക്കും അത്ഭുതകരമായ ശമനവും വേദനക്കുറവും അനുഭവിച്ച് വേദനസംഹാരികളോട് ഗുഡ്‌ബൈ പറഞ്ഞവര്‍ ഏറെയാണ്. കടുത്ത ആര്‍ത്രെറ്റിക്‌സ് രോഗികള്‍ക്ക് പോലും മറ്റൊരു ചികിത്സയിലും ലഭിക്കാത്ത ഫലമാണ് കിട്ടുന്നത്.

ഏതായാലും ജര്‍മ്മനിയില്‍ നിന്നും കടല്‍കടന്നെത്തിയ മെട്രിക്‌സ് റിഥവും മെന്റാമൂവുമെല്ലാം മലയാളികളുടെ മെഡിക്കല്‍ ഡിക്ഷ്ണറിയില്‍ കയറിപ്പറ്റിക്കഴിഞ്ഞു.