ചരിത്ര ഫൈനലില്‍ സൈനയ്ക്ക് തോല്‍വി

single-img
18 December 2011

ലിയുഷു: ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി. ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനാണ് സൈനയെ അടിയറവ് പറയിച്ചത്.

ആദ്യ സെറ്റ് നേടി (18-21) ചൈനീസ് താരത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയ സൈനയ്ക്ക് രണ്ടും മൂന്നും സെറ്റുകളില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. 21-13 എന്ന പോയിന്റ് നിലയിലാണ് രണ്ട് സെറ്റുകളും സ്വന്തമാക്കി വാങ് വിജയം നേടിയത്. ടൂര്‍ണമെന്റിന്റെ വ്യക്തിഗത ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു സൈന.

ഇതിനു മുന്‍പ് സൈനയും വാങ് യിഹാനും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു.