ലോക എയ്ഡ്സ് ദിനം

single-img
1 December 2011

ഇന്ന് ലോക എയ്ഡ്‌സ്ദിനം ,എയ്ഡ്സ് എന്നമഹാമരിയെപറ്റി അറിയാനും ബോധവൽക്കരണം നടത്താനുമുള്ള അവസരമാണു ഈ ദിനം.25 ലക്ഷം കുട്ടികളടക്കം 3.40 കോടി ജനങ്ങൾ എച്ച്.ഐ.വി വാഹകരായുണ്ടെന്നുള്ള പേടിപ്പെടുത്തുന്ന കണക്കാണു നമുക്ക് മുമ്പിലുള്ളത്.കേരളത്തിൽ എയ്ഡ്സ് ബാധിതരായി 17,362 പേരുണ്ടെന്നാണു എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക്.സമീപവര്‍ഷങ്ങളില്‍ കേരളത്തിൽ എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ താരതമ്യേന കുറവ് വന്നിട്ടുള്ളത് അൽ‌പ്പം ആശ്വാസം പകരുന്നതാണു

സുരക്ഷിത മാർഗ്ഗത്തിലൂടെ അല്ലാതെയുള്ള ലൈംഗിക ബന്ധം,എയ്ഡ്സ് ബാധിതരിൽ നിന്നും രക്തം സ്വീകരിക്കൽ,അണുവിമുക്തമല്ലാത്ത സിറിഞ്ചുകളൂടെ ഉപയോഗം എന്നിവയിൽകൂടിയാണു എയ്ഡ്സ് പകരുന്നത്.ഒന്നിച്ചിരുന്നു ഭക്ഷ
ണം കഴിച്ചാലോ കളിച്ചാലോ എയ്ഡ്സ് പകരില്ല.