സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

single-img
27 October 2011

റിയാദ്: സൗദി അറേബ്യയിലെ പുതിയ കിരീടാവകാശിയായി ആഭ്യന്തരമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ നയിഫ് ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദിനെ തെരഞ്ഞെടുത്തു. ഇസ്‌ലാമിക തീവ്രവാദികള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ചതിലൂടെ പശ്ചിമേഷ്യയില്‍ ഏറെ ശ്രദ്ധേയനായ മന്ത്രിയാണ് നയിഫ്.

അതേസമയം, സ്ത്രീകള്‍ക്കുള്ള വോട്ടവകാശം പോലുള്ള യാഥാസ്ഥിതിക വിഷയങ്ങളില്‍ അദ്ദേഹം മുഖംതിരിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കും നയിഫിനെ തെരഞ്ഞെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. അബ്ദുള്ള രാജാവി(87)ന്റെ മരണത്തിനുശേഷം എഴുപത്തെട്ടുകാരനായ നയിഫായിരിക്കും ഭരണമേറ്റെടുക്കുക. പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായിരുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്.