പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
18 October 2011

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പുതുതലമുറ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്നും തോമസ് ഐസക് എംഎല്‍എയാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ജീവനക്കാരുടെ സൗകര്യാര്‍ഥമാണ് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും എടിഎം വഴി വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ മറ്റ് പണമിടപാടുകള്‍ ഇത്തരത്തില്‍ ബാങ്ക് വഴി നടത്തുന്നില്ലെന്നും ധനമന്ത്രി കെ.എം.മാണി സഭയെ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങുകയായിരുന്നു.