എസ്.എഫ്.ഐ മാര്‍ച്ചില്‍ വ്യാപക ആക്രമണം

single-img
11 October 2011

കോഴിക്കേട് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ വ്യാപക ആക്രമണം,മാധ്യമപ്രവർത്തകർക്ക് നേരെയും എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടു.കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് പ്രകടനം നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാമറാമാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നിവയുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര്‍ക്ക് നേരെയായിരുന്നു കൈയേറ്റം. ഇന്ത്യാവിഷന്‍ കാമറാമാനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന്‍ ഷാജുവിനെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കണ്ണൂരില്‍ നടന്ന മാര്‍ച്ചില്‍ നഗരസഭയുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. എസ്.പിയുടെയും ഐ.ജിയുടെ ക്യാമ്പ് ഓഫീസിന് നേര്‍ക്കും കല്ലേറുണ്ടായി. ട്രാഫിക് പോലീസ് സ്‌റ്റേഷന് നേരേയും പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലേറ് നടത്തി.പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ കളക്‌ട്രേറ്റിന് നേര്‍ക്ക് കല്ലേറുണ്ടായി. വിക്‌ടോറിയ പരിസരത്ത് നിന്ന് തുടങ്ങിയ മാര്‍ച്ച് കളക്‌ട്രേറ്റിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ കല്ലേറും തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും നടത്തി.