ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
29 September 2011

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ധോണി തന്നെയാണ് ടീമിനെ നയിക്കുക. സച്ചിന്‍, സേവാഗ്, യുവരാജ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഗംഭീറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ഭജനെയും സഹീര്‍ ഖാനെയും മുനാഫ് പട്ടേലിനെയും ഇഷാന്ത് ശര്‍മയെയും ഒഴിവാക്കിയിട്ടുണ്ട്. ശ്രീശാന്ത് അരവിന്ദ് ആണ് ടീമില്‍ ഇടംപിടിച്ച പുതുമുഖം. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടായിരുന്ന വരുണ്‍ ആരോണിനെ നിലനിര്‍ത്തിയിട്ടുണ്ട്.

ഹൈദരാബാദില്‍ അടുത്ത മാസം 14 നാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. 17 ന് ഡല്‍ഹിയിലാണ് രണ്ടാമത്തെ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

മറ്റ് ടീമംഗങ്ങള്‍: പ്രവീണ്‍ കുമാര്‍, സുരേഷ് റെയ്‌ന, മനോജ് തിവാരി, വിരാട് കൊഹ്‌ലി, പാര്‍ഥിവ് പട്ടേല്‍, അജിന്‍ക്യാ രഹാനെ, വിനയ് കുമാര്‍, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ.