ബാങ്കിംഗ്‌ മേഖല കീഴടക്കാന്‍ റിലയന്‍സ്‌ രംഗത്തേക്ക്‌

single-img
28 September 2011

മുംബൈ: റിലയന്‍സ് ക്യാപ്പിറ്റല്‍ ബാങ്കിങ് രംഗത്തേക്ക് കടക്കാനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അനില്‍ അംബാനി. വളരെയേറെ വളര്‍ച്ചാ സാധ്യതുള്ള മേഖലയാണ് ബാങ്കിങെന്നും മേഖലയില്‍ മുന്നേറാന്‍ കഴിയുമെന്നും അനിൽ പറഞ്ഞു . അസറ്റ്‌ മാനേജ്‌മെന്റ്‌, മ്യൂച്വല്‍ ഫണ്ട്‌ എന്നിവയിലെ ഓഹരികള്‍ ജപ്പാനിലെ നിപ്പോണ്‍ ലൈഫിനു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്‌. ഇതില്‍ നിന്നും ലഭിക്കുന്ന 3000 കോടിയോളം രൂപ കമ്പനിയുടെ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അംബാനി വ്യക്തമാക്കി.

ഇത് നടപ്പായാല്‍ രാജ്യത്ത് സ്വകാര്യ രംഗത്തു നടക്കുന്ന ഏറ്റവും വലിയ ഇടപാടായിരിക്കും. ബ്ലാക്ക് സ്റ്റോണ്‍ ആന്‍ഡ് കാര്‍ലി ഗ്രൂപ്പ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ടവര്‍ ബിസിനസില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.