ഗ്രാമീണ റോഡുകള്‍ പി.ഡബ്ള്യൂ.ഡി ഏറ്റെടുത്തു: മുഖ്യമന്ത്രി

single-img
28 September 2011

തിരുവനന്തപുരം: സംസ്‌ഥാനത്തെ എണ്ണായിരം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ എം.എല്‍.എമാര്‍ക്ക്‌ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാതാ വികസനത്തിനു സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉടമകളുടെ താത്പര്യം സംരക്ഷിക്കും. ഇതിനായി പ്രത്യേക പാക്കെജ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, റോഡ്‌ അറ്റകുറ്റപ്പണിയില്‍ തട്ടിപ്പ്‌ നടത്തുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ സഭയില്‍ അറിയിച്ചു. കരാറുകാര്‍ തട്ടിപ്പ്‌ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ദേശീയപാതകളുടെ വിസനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.