ഓഹരി വിപണി താഴേക്ക് ; സെന്‍സെക്‌സ് 110 പോയിന്റ്‌ ഇടിഞ്ഞു

single-img
26 September 2011

മുംബൈ: ഓഹരി വിപണി വ്ണ്ടും തകര്‍ച്ചയിലേക്ക്. മെറ്റല്‍, ഓയില്‍, ഗ്യാസ് ഓഹരികളാണ് കനത്ത സമ്മര്‍ദ്ദം നേരിട്ടത്. കഴിഞ്ഞ ആഴ്‌ച 900 പോയിന്റ്‌ നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച സൂചിക 110.56 പോയിന്റു കൂടി നഷ്‌ടത്തിലാണ്‌ ഇന്ന്‌ വ്യാപാരം ആരംഭിച്ചത്‌. യൂറോപ്യന്‍ കട പ്രതിസന്ധിയെ തുടര്‍ന്ന്‌ ഏഷ്യന്‍ വിപണികളില്‍ നേരിടുന്ന തിരിച്ചടിയാണ്‌ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. മാത്രമല്ല, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം രാവിലെ 16 പൈസ ഇടിഞ്ഞു. 49.59 എന്ന നിരക്കിലാണ്‌ വ്യാപാരം നടക്കുന്നത്‌.