യെമനില്‍ വ്യോമാക്രമണം; പന്ത്രണ്ട് പേര്‍ മരിച്ചു

single-img
15 September 2011

യെമനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പന്ത്രണ്ട് സാധരണക്കാര്‍ മരിച്ചു.പ്രസിഡന്റ് അലി അബ്ദുല്ല സലേഹ് സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ടു ആയിരങ്ങള്‍ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു.പ്രക്ഷോഭകർക്ക് ഗോത്ര വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം. ഗോത്രവിഭാഗക്കാര്‍ക്ക് അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്നു സര്‍ക്കാര്‍ ആരോപിച്ചു. യെമനില്‍ സൈന്യം ക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.