ഹോക്കി താരങ്ങള്‍ക്ക് ഒറീസ സര്‍ക്കാരിന്റെ പാരിതോഷികം

single-img
15 September 2011

ഭുവനേശ്വര്‍: ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ മൂന്ന് ഒറീസ താരങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ ഒറീസ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായികാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. ടീമിലെ ഒരോ അംഗത്തിനും കേന്ദ്ര കായിക മന്ത്രാലയം വിവാദങ്ങള്‍ക്ക് മശഷമാണ് ഒന്നരലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.