ഹസാരെക്കെതിരെ സ്വാമി അഗ്‌നിവേശ്

single-img
28 August 2011

ജന ലോക്പാൽ സമരത്തിനു പിന്നാലെ ഹസാരെ ക്യാമ്പിൽ തന്നെ അസ്വസ്തതകൾ സൃഷ്ടിച്ചുകൊണ്ട് ടീം ഹസാരെ ടീമിലെ അന്തശ്ചിദ്രങ്ങൾ പുറത്തുവന്നു,നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്വാമി അഗ്‌നിവേശ് ഫോണില്‍ ആവശ്യപ്പെടുന്ന വീഡിയോ യൂട്യൂബില്‍.

ഹസാരെയുടെ വിശ്വസ്തനും സംഘത്തിലെ പ്രമുഖനുമായിരുന്ന അഗ്‌നിവേശും സംഘത്തിലെ മറ്റംഗങ്ങളും തമ്മില്‍ നിരാഹാര സമരത്തിനിടെ ഉടലെടുത്ത അഭിപ്രായ ഭിന്നതയുടെ തുടര്‍ച്ചയാണ് ഈ ആരോപണം. ഫോണില്‍ കപില്‍ എന്ന വ്യക്തിയെ അഭിസംബോധന ചെയ്ത് ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഗ്‌നിവേശ് ഒരു കെട്ടിടത്തില്‍ നിന്ന് ഇറങ്ങിവരുന്നതാണ് ദൃശ്യം. ഇത് കേന്ദ്ര മന്ത്രി കപില്‍ സിബലാണെന്നാണ് ഹസാരെ സംഘാംഗങ്ങളുടെ ആരോപണം. ‘കപില്‍, മഹാരാജ്, എന്തിനാണ് അവര്‍ക്കിത്രയും നല്‍കുന്നത്?’ എന്നാണ് അഗ്‌നിവേശ് ചോദിക്കുന്നത്.

മഹാരാജ് എന്നു വിളിക്കുന്നതു കപില്‍ സിബലിനെയാണെന്നു കിരണ്‍ ബേദി. സിബല്‍ സാഹിബ് എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു. ആരോടാണു സംസാരിച്ചതെന്ന് അഗ്നിവേശ് പറയട്ടെ. ദൃശ്യം തള്ളാനും കൊള്ളാനും അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ, ഞങ്ങളെ ഇതു ഞെട്ടിച്ചു. എന്താണു സംഭവിച്ചതെന്നു ഞങ്ങള്‍ക്കു മനസിലായിട്ടുണ്ട്- ബേദി പറഞ്ഞു.

നേരത്തേ, സമരം നീണ്ടുപോയപ്പോള്‍ ഹസാരെയെ ചിലര്‍ (കിരണ്‍ ബേദിയും അരവിന്ദ് കെജ്രിവാ

ളും) കളിപ്പാവയാക്കുകയാണെന്ന് അഗ്നിവേശും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയും ആരോപിച്ചിരുന്നു.