മാവോയിസ്റ്റ് നേതാവ് നേപ്പാൾ പ്രധാനമന്ത്രി

single-img
28 August 2011

മാവോയിസ്റ്റ് വൈസ് ചെയര്‍മാന്‍ ബാബുറാം ഭട്ടറായ് നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. മധേശി സഖ്യം പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഭട്ടറായി തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിയായ ഭട്ടറായിക്ക്‌ 340 വോട്ട്‌ ലഭിച്ചു. എതിരാളിയും നേപ്പാള്‍ കോണ്‍ഗ്രസ്‌ നേതാവുമായ ആര്‍.സി. പൗഡ്യാലിന്‌ 235 വോട്ടാണു ലഭിച്ചത്‌.നേരത്തേ പ്രചണ്ഡ നയിച്ചിരുന്ന മാവോയിസ്‌റ്റ് സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്നു അദ്ദേഹം.