‘അമ്മ’ കുടുംബ സംഗമം; പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം

single-img
25 May 2026

അമ്മ കുടുംബ സം​ഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിൻ്റെ ധാരണാപത്രം പുറത്ത്.താരസംഘടനയായ ‘അമ്മ’യിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പരാതികളും ആരോപണ പ്രത്യാരോപണങ്ങളുടെയും തുടക്കം ‘അമ്മ’ കുടുംബ സംഗമത്തിൻ്റെ സ്പോൺസറായി ഒരു ക്ഷേത്രം എത്തിയതിനെ തുടർന്നായിരുന്നു, അമ്മ’ കുടുംബ സംഗമത്തിന്റെ പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രമാണ് എത്തിയതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വെണ്ണല മഹാദേവ ക്ഷേത്രം ‘അമ്മ’യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നൽകുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നൽകണമെന്നായിരുന്നു ധാരണ.30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.