കിണറ്റിൽ വീണ കരടിയെ മയക്കുവെടിവെച്ചത് ചട്ടം ലംഘിച്ചെന്ന് ആരോപണം; ഹൈക്കോടതിയെ സമീപിക്കാൻ ‘പീപ്പിള്‍ ഫോണ്‍ ആനിമല്‍’

single-img
20 April 2023

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിള്‍ ഫോണ്‍ ആനിമല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കരടിയെ കിണറിനുള്ളിൽ മയക്കുവെടിവെച്ചത് ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മയക്കുവെടി വെച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് പിപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടന ആവശ്യപ്പെട്ടു.

വിഷയത്തിൽ അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം രാത്രി കിണറ്റില്‍ വീണ കരടിയെ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പുറത്തെത്തിച്ചത്. കരടിയെ വെറ്റനറി ഡോക്ടര്‍ എത്തിയാണ് മയക്കുവെടി വെച്ചത്.

കരടിയുടെ സ്വഭാവ പ്രകാരം അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കിണറിന് പുറത്തെത്തിക്കാന്‍ തീരുമാനിച്ചത്. എന്നാൽ മയക്കുവെടിയേറ്റ കരടി വെളളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കിണറിന്റെ അടിത്തട്ടില്‍ നിന്നാണ് കരടിയുടെ ജഡം കിട്ടിയത്.