ആലിയ ഭട്ടിന്റെ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ‘ആൽഫ’ റിലീസിന് ഒരുങ്ങുന്നു

single-img
11 June 2026

നീണ്ട കാത്തിരിപ്പിനൊടുവിൽ ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായി എത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ‘ആൽഫ’ റിലീസിന് ഒരുങ്ങുന്നു. ആലിയ ഭട്ടും ബോബി ഡിയോളും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശിവ് റവയിൽ സംവിധാനം ചെയ്ത ‘ആൽഫ’ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്.

മാസ് ആക്ഷൻ റോളിലാണ് ചിത്രത്തിൽ ആലിയ ഭട്ട് എത്തുന്നത്. സിനിമയുടെ ടീസർ നടിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഷർവരി, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂലൈ മൂന്നിന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.

കഴിഞ്ഞ വർഷം ഡിസംബർ 25നാണ് സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഈ വർഷം ഏപ്രിലിലേക്ക് മാറ്റി. സിനിമയുടെ വിഷ്വൽ എഫക്ട്സ് ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തതിനാലാണ് റിലീസ് വൈകിയത്.